July 28, 2026

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു; സിലിണ്ടറിന് 24 രൂപ കുറഞ്ഞു

0
site-psd-6
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍. സിലിണ്ടറൊന്നിന് 24 രൂപയാണ് കമ്പനികള്‍ കുറച്ചത്. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറിന്റെ വില 1723.50 രൂപയായായി. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് എല്‍പിജി സിലിണ്ടറിന്റെ വില കുറക്കുന്നത്. മാസത്തിലൊരിക്കലാണ് എല്‍പിജി വിലയില്‍ എണ്ണ കമ്പനികള്‍ മാറ്റം വരുത്തുന്നത്.അതേസമയം, ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപ കൂട്ടിയിരുന്നു. ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടിയത്.

ആഗോള അസംസ്‌കൃത എണ്ണ നിരക്കുകളും വിവിധ വിപണി ഘടകങ്ങളും കണക്കിലെടുത്ത് എണ്ണ കമ്പനികള്‍ പതിവായി എല്‍പിജി വില പരിഷ്‌കരിക്കുന്നത്. വിപണന കമ്പനികള്‍ എല്ലാ മാസവും ഒന്നാം തീയതി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തുന്നത് പതിവാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളില്‍ 90 ശതമാനവും ഗാര്‍ഹിക പാചകവാതകമാണ്. 10 ശതമാനം മാത്രമാണ് വാണിജ്യ സിലിണ്ടറുകള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *