ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കൈതക്കല്‍ ജിഎല്‍പിഎസില്‍
കൈതക്കല്‍: അനേകായിരങ്ങള്‍ക്ക് അക്ഷര വെളിച്ചമേകുന്ന കൈതക്കല്‍ ഗവണ്മെന്റ് എല്‍.പി. സ്‌കൂള്‍ 2025-26 അധ്യയന വര്‍ഷത്തിലെ മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ പ്രവേശനോത്സവത്തിന് വേദിയാവും.പനമരംബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കാ മുറ്റം അധ്യക്ഷത വഹിക്കും.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യപ്രഭാഷണം നടത്തും.ഷീബ. എന്‍. എസ് (സൂപ്രണ്ട്, എ ഇ ഒ ഇന്‍ ചാര്‍ജ്,എ ഇ ഒ ഓഫീസ് മാനന്തവാടി) സ്വാഗതമാശംസിക്കും.
2023-24 പഞ്ചായത്ത് വാര്‍ഷിക പദ്ധതി ഉപയോഗിച്ച് നവീകരിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം തോമസ് പാറക്കാലയില്‍ (വൈസ് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് പനമരം.) നിര്‍വ്വഹിക്കും.സൗജന്യ പാഠപുസ്തക വിതരണ ഉദ്ഘാടനം കെ.ടി.സുബൈര്‍ (ചെയര്‍മാന്‍, ആരോഗ്യം വിദ്യാഭ്യാസം, ഗ്രാമപഞ്ചായത്ത് പനമരം) നിര്‍വ്വഹിക്കും.സൗജന്യ യൂണിഫോം വിതരണം കുഞ്ഞമ്മദ് മഞ്ചേരി (ഡിവിഷന്‍ മെമ്പര്‍, ബ്ലോക്ക് പഞ്ചായത്ത് പനമരം) ഉദ്ഘാടനം ചെയ്യും.നവാഗതര്‍ക്കുള്ള സമ്മാനവിതരണം ശാന്ത കെ. കെ (വാര്‍ഡ് മെമ്പര്‍, ഗ്രാമപഞ്ചായത്ത് പനമരം) നിര്‍വ്വഹിക്കും.
ആസിയ ടീച്ചര്‍( മുന്‍ പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പനമരം)എല്‍.എസ്.എസ് വിജയിയെ ആദരിക്കും.ബി.ആര്‍.സി. ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സുരേഷ് കെ. കെ(ബി. പി. സി.,
ബി. ആര്‍.സി. മാനന്തവാടി)യും പുതുതായി സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയുടെ ഉദ്ഘാടനം റെജി തോമസും
(മുന്‍ ഹെഡ്മാസ്റ്റര്‍ ജി എല്‍.പി. എസ് കൈതക്കല്‍) നിര്‍വ്വഹിക്കും
സിദ്ദീഖ് പി പി( പിടിഎ പ്രസിഡണ്ട്), അബ്ദുല്‍ നാസര്‍ സി (എസ് എം സി ചെയര്‍മാന്‍), സഫ്രീന (എം പി ടി എ പ്രസിഡണ്ട്), അജി ടി.പി ( അധ്യാപക പ്രതിനിധി ), മാസിയ ഫാത്തിമ ടി.വി (ഡെപ്യൂട്ടി ലീഡര്‍), സജിത എം. ആര്‍ (എച്. എം. ഇന്‍ ചാര്‍ജ്) എന്നിവര്‍ സംസാരിക്കും
കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും





Leave a Reply