June 19, 2026

‘റൈഡ് റെഡി’ ചാലഞ്ചുമായി പനമരം കുട്ടി പോലീസ്

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ജൂണ്‍ 3 ലോക സൈക്കിള്‍ ദിനത്തിന്റെ ഭാഗമായി പനമരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സിയുടെ നേതൃത്വത്തില്‍ സൈക്കിളിന്റെ പ്രത്യേകതകളും, സൈക്കിള്‍ യാത്രയുടെ ഗുണങ്ങളും കേഡറ്റുകള്‍ക്ക് വിവരിച്ചു നല്‍കി. അതിനു ശേഷം ജില്ലാ പഞ്ചായത്ത് നല്‍കിയ പത്ത് സൈക്കിളുകളില്‍ പഠിക്കാന്‍ താല്‍പര്യമുള്ള സ്‌കൂളിലെ തങ്ങളുടെ കൂട്ടുകാരെ മുഴുവന്‍ പഠിപ്പിക്കുമെന്ന ചലഞ്ച് കേഡറ്റുകള്‍ഏറ്റെടുത്തു. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഒരു മാസം കൊണ്ട് മുഴുവന്‍ എസ്പിസി കേഡറ്റുകളേയും പഠിപ്പിക്കും എന്ന തീരുമാനമെടുത്ത് കേഡറ്റുകള്‍ ‘റൈഡ് റെഡി’ ന് തുടക്കം കുറിച്ചു.

പ്രസ്തുത ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ രമേഷ് കുമാര്‍ കെ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ്, പി ടി എ പ്രസിഡണ്ട് മുനീര്‍ സി.കെ, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സലിം കടവന്‍, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ എളകുളം, രേഖ കെ, നവാസ്. ടി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *