June 19, 2026

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: അഡ്വ.സഞ്ജീവ് അമ്പലപ്പാട്

0
site-psd-3
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാടിന്റെ സമസ്ത മേഖലകളിലും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി ഭരണാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കെപിസിസി വിചാര്‍ വിഭാഗ് സംഘടന ചുമതലയുള്ള സംസ്ഥാന സെക്രട്ടറി അഡ്വ.സഞ്ജീവ് അമ്പലപ്പാട്. കെപിസിസി വിചാര്‍ വിഭാഗ് വയനാട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കെപിസിസി വിചാര്‍ വിഭാഗ് ജില്ലാ പ്രസിഡന്റ് പോള്‍സണ്‍ പത്രോസ് ആധ്യക്ഷനായി.

ഡിസിസി എക്സിക്യൂട്ടീവ് മെമ്പര്‍ സിറില്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. വിചാര്‍ വിഭാഗ് ജില്ലാ ഭാരവാഹികള്‍ ആയ ഒ. കെ ശശീന്ദ്രന്‍, ഡിന്റോ ജോസ്, ബിന്ദു സുധീര്‍ ബാബു, സന്തോഷ് എക്സല്‍, മുഹമ്മദ് അജ്മല്‍ പി സൂസന്‍ അബ്രഹാം, സുധാ സണ്ണി, ഷബ്നാ വി കെ, ജസ്ന ഇ കെ, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ അമല്‍ പങ്കജാക്ഷന്‍, ഷിജു പനമരം, ബിജു വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *