പരിസ്ഥിതി ദിനാചാരണം; സ്റ്റുഡന്റ് പോലീസിന്റെ നേതൃത്വത്തിൽ മുണ്ടേരി സ്കൂളിൽ വൃക്ഷ തൈ നടീൽ നടത്തി
കൽപ്പറ്റ: സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈ നടീൽ നടത്തി. മുണ്ടേരി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റി അംഗം എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. എസ്.പി.സി എ.ഡി.എൻ.ഒ കെ. മോഹൻദാസ് പ്രതിജ്‌ഞ ചൊല്ലി കൊടുത്തു. ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് എം. സൽമ, പി.ടി.എ പ്രസിഡന്റ് കെ.രഞ്ജിത്ത്, ജനമൈത്രി എ.ഡി.എൻ.ഒ കെ.എം ശശിധരൻ, സി.പി.ഓ എൻ.എ അർഷാദ്, ഇ. ലേഖ,എസ് എം സി ചെയർമാൻ കെ. സതീഷ് കുമാർ, എം.പി.ടി.എ പ്രസിഡന്റ് സാജിദ ഹമീദ്, ടി. ഫാരിജ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.





Leave a Reply