കാട്ടാന ആക്രമണം: ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്
കൽപ്പറ്റ: കൽപ്പറ്റ സുഗന്ധഗിരി സെക്ഷനിലെ തരിയോട് 10-ാം മൈലിൽ പുലർച്ചെ രണ്ടരയോടെ പെട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ചെകുത്താൻ പാലത്തിന് സമീപം വെച്ചാണ് സംഭവം. ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ രാമൻ എന്നയാൾക്ക് പരിക്കേറ്റു.
പരിക്കേറ്റ രാമനെ കൽപ്പറ്റ റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ കൽപ്പറ്റ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ പെട്രോളിങ് വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.





Leave a Reply