May 6, 2026

നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം” – പരിസ്ഥിതി ദിനത്തിൽ മദീനത്തു സിഎം ഇസ്ലാമിക് അക്കാദമി മാതൃകയായി

0
IMG_20250606_090807
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: “നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം” എന്ന മുദ്രാവാക്യമുയർത്തി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചിലഞ്ഞിച്ചാൽ മദീനത്തു സിഎം ഇസ്ലാമിക് അക്കാദമി പരിസ്ഥിതി കാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി അക്കാദമി പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

മുദരിസ് സി.ടി. അബ്ദുറഹ്മാൻ സഖാഫിയുടെ നേതൃത്വത്തിലാണ് വൃക്ഷത്തൈ നടീൽ നടന്നത്. പരിസ്ഥിതി ബോധം വളർത്തുന്നതിനും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത സമൂഹത്തിൽ എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ കാമ്പയിൻ സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച യു.പി. അനസ് സഖാഫി, പരിസ്ഥിതി സംരക്ഷണത്തിൽ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു. പ്രകൃതിയോടുള്ള നമ്മുടെ കടമ മനസ്സിലാക്കി പ്രായോഗികമായ നടപടികളിലൂടെ മുന്നോട്ട് പോകുമ്പോളാണ് യഥാർത്ഥ മാറ്റം സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹല്ല് സെക്രട്ടറി അബൂബക്കർ സിറാജ് നൂറാനി, ഉവൈസ് നൂറാനി, അജ്സർ ലത്തീഫി, സവാദ് ഉസ്താദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *