June 27, 2026

ഉടനടി വിതരണം ചെയ്യണം: കാലവർഷക്കെടുതിയിൽ കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.പി.ഐ

0
IMG_20250611_194650
By ന്യൂസ് വയനാട് ബ്യൂറോ

കാവുമന്ദം:വയനാട് മുതലുള്ള കാലവർഷക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് ഉടൻ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സി.പി.ഐ തരിയോട് ലോക്കൽ പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷക പാക്കേജ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവും സമ്മേളനം ഉന്നയിച്ചു.

കാവുമന്ദത്ത് ചേർന്ന ലോക്കൽ പ്രതിനിധി സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എം.വി. ബാബു ഉദ്ഘാടനം ചെയ്തു. കെ. മഹേഷ്‌കുമാർ, ബിന്ദു രവി എന്നിവർ സമ്മേളനം നിയന്ത്രിച്ചു. എം. സത്യദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, സംസ്ഥാന കമ്മിറ്റിയംഗം വിജയൻ ചെറുകര, ജില്ലാ കമ്മിറ്റിയംഗം ഷിബു പോൾ, മണ്ഡലം സെക്രട്ടറി അഷ്‌റഫ് തയ്യിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു. കർഷകരുടെ ദുരിതത്തിന് അടിയന്തര പരിഹാരം കാണേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.

കെ.എസ്. പ്രജിൽ, പുഷ്പലത കാവുമന്ദം എന്നിവർ മിനുട്‌സ് കമ്മിറ്റി അംഗങ്ങളായിരുന്നു. കെ. മഹേഷ്‌കുമാറിനെ ലോക്കൽ സെക്രട്ടറിയായും എ.ഡി. ജോണിനെ അസി. സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *