വികസന സെമിനാര്‍ സംഘടിപ്പിച്ചു
പനമരം:പനമരം പഞ്ചായത്തില്‍ അഞ്ചുകുന്ന് – പനമരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മിഷന് 2025 വികസന സെമിനാര്‍
ജില്ല കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു.
മുന്‍ മന്ത്രിയും,കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായ പികെ ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേര്‍മല അദ്ധ്യക്ഷനായി.
അഞ്ചുകുന്ന് മണ്ഡലം പ്രസിഡണ്ട് ജോസ് നിലമ്പനാട് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജില്‍സണ്‍ തൂപ്പുംക്കര, ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിനു തോമസ് , എംജി ബിജു, യു ഡി എഫ് കണ്‍വീനര്‍ വാസു അമ്മാനി, മിഷന് 2025പഞ്ചായത്ത് കോഡിനേറ്റര്‍ ബേബി തുരുത്തിയില്‍ , പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനോ പാറക്കാലയില്‍ ,ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എം.കെ.അമ്മദ് അനില്‍ പനമരം,സാബു നീര് വാരം, എംജി പ്രകാശന്. കെ എം ഹരിദാസന് , ഇവി സജി, ഗിരീഷ് മലങ്കര , കര്‍ഷക കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ്റ് ജോണ്സണ് ഇലവുങ്കല്‍, പിഡി ഉമ്മച്ചന് , മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബീന സജി, മാലതി രാധാകൃഷ്ണന്, വല്‍സല വാസു, എം ഡി മേരി, പി കെ യൂസഫ്, അനിരുദ്ധന്,അണിയേരി ആസീസ്, കോമ്പി മമ്മുട്ടി, സെബാസ്റ്റ്യന്‍ വെള്ള കുഴി, ഷീമ മാനുവല്‍, അജയ്, ഗീത മോഹന്‍, ലിസി പത്രോസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
അശാസ്ത്രീയമായ ഇഞ്ചനീയറിംഗ് ടെക്നോളജിയും അമിതമായലാഭകൊതിയും മൂലം സ്വാന്തക്കാര്ക്കും ബന്ധുക്കള്‍ക്കും കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെയും പാലങ്ങളുടെയും കല് വര്ട്ടുകളുടെയും പണികള്‍ എല്പ്പിച്ച് കെടുത്തതുമൂലം വിവിധ സ്ഥലങ്ങളില്‍ ദേശീയപാതയടക്കം തകര്‍ന്ന് തരിപ്പണമായിരിക്കുന്നതിലും അഴിമതിയിലൂടെ കോടികള്‍ കട്ടുമുടിക്കാന്‍ മന്ത്രിമാര്‍ക്കും , ഉദ്യോ ഹസ്ഥര്ക്കും ഭരണാനുകൂലികളായ രാഷ്ട്രീയ നേതാക്കള്‍ക്കും അവസരമൊരുക്കുന്ന നടപടികള്‍ക്ക് എതിരെ ശക്തമായ ജനകീയ പ്രക്ഷോപം ശക്തമാക്കുമെന്ന് കണ്വെന്ഷന് മുന്നറിയിപ്പ് നല്കി.





Leave a Reply