June 18, 2026

സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പിലാക്കണം: എന്‍.ഡി. അപ്പച്ചന്‍

0
site-psd-12
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി, ഉന്നമനം എന്നിവ ലക്ഷ്യമാക്കി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയെടുത്ത ജാതി സെന്‍സസ് കേരള സംസ്ഥാനത്തും നടപ്പിലാക്കണമെന്ന് വയനാട് ഡി.സി.സി. പ്രസിഡണ്ട് എന്‍. ഡി. അപ്പച്ചന്‍ ആവശ്യപ്പെട്ടു.ഭാരതീയ ദളിത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശ്രീമത് അയ്യങ്കാളിയുടെ 84 ാമത് ചരമവാര്‍ഷിക അനുസ്മരണ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വി.കെ. ശശികുമാര്‍ അധ്യക്ഷനായി.

സംസ്ഥാന നേതാക്കന്മാരായ ആര്‍. രാജന്‍, എ. രാംകുമാര്‍, ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബാലന്‍ വാകേരി, കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് ബാബു, കെ. വി. പോക്കര്‍ ഹാജി, ആര്‍. രാമചന്ദ്രന്‍, ഗിരിജാ കൃഷ്ണന്‍, കെ. ജി. രഘു, സിന്ധു വാഴവറ്റ, ബാലന്‍ പെരുന്തട്ട, ദേവു ടീച്ചര്‍, അനീഷ് വൈത്തിരി, ബാലന്‍ പെരുന്തട്ട, സുബ്രഹ്‌മണ്യന്‍ വെള്ളാരംകുന്ന്, സജീവന്‍ ചീരാല്‍, അഭിഷേക് വി.എസ്, രവി. വി.കെ, ഷാജി മേപ്പാടി എന്നിവര്‍ സംസാരിച്ചു..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *