വരവേല്‍പ്പ്-2025 പ്രവേശനോത്സവം നടത്തി
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രവേശനോത്സവം- വരവേല്‍പ്പ് 2025- കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം ടി മണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബിനി സതീഷ് അധ്യക്ഷനായി.കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് അധ്യാപകരായ കെ ഷാജി, എ സ്മിത എന്നിവര്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അംഗം നജീബ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം വിവേകാനന്ദന്‍, വൈസ് പ്രിന്‍സിപ്പല്‍ എം പി കൃഷ്ണകുമാര്‍, സ്റ്റാഫ് സെക്രട്ടറി പി പി അജിത്ത് എന്നിവര്‍ പങ്കെടുത്തു.





Leave a Reply