യോഗാ ഹാള്‍ നാടിന് സമര്‍പ്പിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്
തരിയോട്: അന്താരാഷ്ട്രാ യോഗാ ദിനത്തില്‍ മികച്ച സൗകര്യങ്ങളോടെ യോഗാ ഹാള്‍ നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന് എന്നിവയുടെ ധന സഹായത്തോടൊപ്പം ഗ്രാമപഞ്ചായത്ത് പദ്ധതി തുക കൂടി ഉപയോഗിച്ച് തരിയോട് ആയുര്‍വേദ ഡിസ്പെന്സറിയോടനുബന്ധിച്ചാണ് യോഗാ ഹാള്‍ നിര്‍മിച്ചത്. അന്താരാഷ്ട്രാ യോഗാ ദിനാചരണത്തിന്റെയും യോഗാ ഹാളിന്റെയും ഉല്‍ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു.വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷയായി.
മെഡിക്കല്‍ ഓഫീസര്‍ ഡോ സരസ്വതി ദേവി പദ്ധതി വിശദീകരണം നടത്തി. നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഹരിത ജയരാജ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഫാ തോമസ് പ്ലാശനാല്‍ മുഖ്യാതിഥിയായി. പരിപാടിയോടനുബന്ധിച്ച് യോഗാ ഡാന്‍സ്, ക്വിസ് മത്സരം, യോഗാ പരിശീലനം തുടങ്ങിയവ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിബു വി ജി, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്, വിജയന് തോട്ടുങ്കല്‍, സിബിള്‍ എഡ്വേര്‍ഡ്, ഡോ അഞ്ജുഷ, സജി മാത്യു, ജോബി മാനുവല്‍, ഷിബു വി കെ, അപ്പുക്കുട്ടി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും യോഗ ഇന്‍സ്ട്രക്ടര്‍ രശ്മി എം പി നന്ദിയും പറഞ്ഞു.





Leave a Reply