September 15, 2026

ട്രാൻസ്ജെൻഡർ ക്ഷേമം; വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
IMG-20250515-WA0228(3)
By ന്യൂസ് വയനാട് ബ്യൂറോ

സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള സ്കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായ പദ്ധതി, പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി (സഫലം), വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി (വർണ്ണം), വിവാഹ ധനസഹായ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സാ ധനസഹായ പദ്ധതി എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ നീതി വകുപ്പിൻ്റെ സുനീതി പോർട്ടൽ മുഖേന അപേക്ഷ നൽകാം. മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്ന ‘യത്നം’ പദ്ധതി, അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന ‘കരുതൽ’ പദ്ധതി എന്നിവയുടെ അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ജില്ലാസാമൂഹ്യനീതി ഓഫീസിൽ നൽകണം. അപേക്ഷ ഫോം, പദ്ധതിയുടെ വിശദവിവരങ്ങൾ എന്നിവ  www.sjd.kerala.gov.in  വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാസാമൂഹ്യനീതി ഓഫീസിൽ ബന്ധപെടുക. ഫോൺ: 04712306040.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *