ലഹരിക്കെതിരെ ബൈക്ക് റാലിയുമായി വയനാട് പോലീസ്
കൽപ്പറ്റ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വയനാട് പോലീസിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. കേരളാ പോലീസ് അസോസിയേഷൻ, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെയും ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെ നടത്തിയ ബൈക്ക് റാലി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ നിന്നും ഫ്ളാഗ് ഓഫ് ചെയ്തു. അമ്പതിലധികം ബൈക്കുകളിലായി നിരവധി പൊലീസുകാർ റാലിയിൽ അണി ചേർന്നു. റാലി കൽപ്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ പൊതുജനങ്ങളടക്കം നിരവധി പേർ പങ്കെടുത്തു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ഭരതൻ ചൊല്ലികൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. കൽപ്പറ്റ ഡിവൈ.എസ്.പി പി.എൽ, ഷൈജു അധ്യക്ഷത വഹിച്ചു.
ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി. പ്രവീൺ കുമാർ, ജനമൈത്രി ജില്ലാ അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി സജീവൻ, കെ.പി.എ ജില്ലാ പ്രസിഡന്റ്റ് വിപിൻ സണ്ണി, സെക്രട്ടറി ഇർഷാദ് മുബാറക് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply