മിച്ചഭൂമി പട്ടയപ്രശ്നം: പരിശോധിച്ച് നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം
തിരുനെല്ലി: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡിലെ അരണപ്പാറ മിച്ചഭൂമിയില്‍ വര്‍ഷങ്ങളായി കൈവശം വെച്ച് താമസിച്ചു പോരുന്ന നിരവധി കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യൂ മന്ത്രി കെ രാജന് നിര്‍ദേശം നല്കി.റവന്യൂ മന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷംസീര്‍ അരണപ്പാറ സമര്‍പ്പിച്ച അപേക്ഷക്ക് മറുപടി യായാണ് ഈ റവന്യൂ മന്ത്രി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.
മന്ത്രിയുടെ ഇടപെടലില്‍ പട്ടയം നല്‍കാനുള്ള നടപടി വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും,മന്ത്രിക്കും,റവന്യൂ വകുപ്പിനും നന്ദി അറിയിക്കുന്നതയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ഉദൈഫ തോല്‍പ്പെട്ടി,വിനോദ് അത്തിപ്പാളി,റഹീഷ് ടി.എ,സഞ്ജയ് കൃഷ്ണ,ഷനൂപ് കെ.എം എന്നിവര്‍ സംസാരിച്ചു.





Leave a Reply