June 18, 2026

ജനതാദള്‍ എസ് ആര്‍.ജെ.ഡിയില്‍ ലയിച്ചു

0
site-psd-31
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ജനതാദള്‍ എസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് വിഭാഗം രാഷ്ട്രീയ ജനതാദളില്‍ ലയിച്ചു. ലയന സമ്മേളനം ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ്‌കുമാര്‍ ജുനൈദ് കൈപ്പാണിക്ക് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.വര്‍ഗീയ ഫാഷിസത്തിനെതിരായി ചെറുതും വലുതുമായ മുഴുവന്‍ സോഷ്യലിസ്റ്റ് ജനാധിപത്യ ശക്തികളും ഏകീകരിക്കപ്പെടണമെന്നും രാജ്യത്തെ രക്ഷിക്കാനായുള്ള ദേശീയബദലിനായി നിലകൊള്ളുവാന്‍ ആര്‍.ജെ.ഡി പ്രതിജ്ഞബദ്ധമാണെന്നും എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

ഈ ദിശയില്‍ സ്വാഗതാര്‍ഹമായ നീക്കമാണ് ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ കൈക്കൊണ്ടതെന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി.ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സാധാരണക്കാരായ ആളുകളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുന്ന ലാലു പ്രസാദ് യാദവ് ജിയുടെ നേതൃത്വത്തിലുള്ള ആര്‍ജെഡിയെ ശക്തിപ്പെടുതേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സോഷ്യലിസ്റ്റുകളുടെ പുനരേകീകരണം യാഥാര്‍ഥ്യമാക്കേണ്ട അനിവാര്യമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ഇതൊരു ലയനമല്ല സോഷ്യലിസ്റ്റ് സഹയാത്രികരുടെ പുനസമാഗമമാണെന്നും ജുനൈദ് കൈപ്പാണി കൂട്ടിചേര്‍ത്തു.

 

കോഴിക്കോട് സൗഹൃദം സംഗീതവേദി ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍.ജെ.ഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം. കെ ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി. റോയി മനയ്ക്കപറമ്പില്‍, ബിജു സേവിസ്,മോയിന്‍ കുട്ടി,അഡ്വ. ജമാലുദ്ധീന്‍ പി.കെ,ശ്രീകല കെ.എസ്,ജാബിര്‍ വി.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *