ആയിരംകൊല്ലി കൊലക്കേസ്: പ്രതി സീനത്തിനെ വെറുതെവിട്ടു
കൽപ്പറ്റ: ആയിരംകൊല്ലിയിൽ മുഹമ്മദിനെ കൊലപ്പെടുത്തി മൃതദേഹ ഭാഗങ്ങൾ അമ്പലവയൽ മാലിന്യ സംസ്കരണ പ്ലാന്റിൽ ഉപേക്ഷിച്ച കേസിലെ പ്രതിയായ സീനത്തിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി 2 ജഡ്ജി ജയവന്ത് ഷേണായിയാണ് സീനത്തിനെ കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിൻ്റെ സഹോദരി ഭർത്താവായ മുഹമ്മദിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ശരീരഭാഗങ്ങൾ വെട്ടിയെടുത്ത് അമ്പലവയൽ മാലിന്യ സംസ്കരണ പ്ലാന്റിൽ ഉപേക്ഷിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നതായിരുന്നു സീനത്തിനെതിരെയുള്ള കേസ്.
പ്രോസിക്യൂഷൻ ഭാഗം 42 സാക്ഷികളെയും 61 രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
പ്രതിക്ക് വേണ്ടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സൗജന്യ നിയമ സേവന വിഭാഗമായ എൽ.എ.ഡി.സി.എസിൻ്റെ ഡെപ്യൂട്ടി ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ. പ്രതീഷ് കെ.എം. ഹാജരായി. അസിസ്റ്റൻ്റ് ഡിഫൻസ് കൗൺസലർമാരായ അഡ്വ. ജിതിൻ വിജയൻ, അഡ്വ. പൂജ പി.വി. എന്നിവരും അദ്ദേഹത്തെ കേസിൽ സഹായിച്ചു.





Leave a Reply