പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു
പുല്‍പ്പള്ളി: സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദേവാലയത്തിന്റെ ശിലാസ്ഥാപന പെരുന്നാളും ക്രിസ്തുവിന്റെ പ്രധാന ശിഷ്യന്മാരും സഭയുടെ ശില്പികളുമായ പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളും വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, വലിയ കുരിശിങ്കലേക്ക് റാസ, പച്ചോര്‍ നേര്‍ച്ച തുടങ്ങിയവയോടെ സമുചിതമായി ആഘോഷിച്ചു. ശുശ്രൂഷകള്‍ക്ക് വികാരി ഫാദര്‍ മത്തായികുഞ്ഞ് ചാത്തനാട്ടുകുടി മുഖ്യകാര്‍മികത്വം വഹിച്ചു. ട്രസ്റ്റി സിജു പൗലോസ് തോട്ടത്തില്‍, സെക്രട്ടറി അബ്രഹാം ചുമതയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.





Leave a Reply