May 2, 2026

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ദുരവസ്ഥ പ്രതിക്ഷേധ സമരം നാളെ

0
site-psd-10
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:

കേരളത്തിലെ ആരോഗ്യമേഖല ആകെ കുത്തഴിഞ്ഞു കിടക്കുകയാണ്. മെഡിക്കല്‍ കോളേജിലെ ഉപകരണങ്ങളുടെ ക്ഷാമവും, ശസ്ത്രക്രിയ പ്രതിസന്ധിയും മുന്‍കൂട്ടിത്തന്നെ മെഡിക്കല്‍ കോളേജ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടും സര്‍ക്കാര്‍ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. ഉപകരണങ്ങള്‍ വാങ്ങുവാനുള്ള തുക രോഗികളില്‍ നിന്നുതന്നെ നിര്‍ബന്ധിച്ച് ഈടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ ആരോഗ്യ മേഖല തകര്‍ത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രധിഷേധിച്ചുകൊണ്ടും, ആരോഗ്യ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 1-ന് രാവിലെ 10:30 മണിക്ക് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് നടത്തുന്ന പ്രതിക്ഷേധ സമരത്തില്‍ ജില്ലയിലെ എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അറിയിച്ചു.

 

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മെഡിക്കല്‍ കോളേജുകള്‍ക്കുള്ള പദ്ധതി വിഹിതത്തില്‍ നിന്നും 146 കോടിയുടെ കടും വെട്ടാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനായി 217.4 കോടി രൂപ ബജറ്റില്‍ വകയിരുത്തിയപ്പോള്‍ അനുവദിച്ചത് വെറും 157.37 കോടി രൂപ മാത്രമാണ്. ദന്തല്‍ കോളേജ് വികസനത്തിന് 22.79 കോടി രൂപ വകയിരുത്തിയെങ്കിലും അനുവദിച്ചത് 8.65 കോടിരൂപ മാത്രം. മെഡിക്കല്‍ കോളേജുകളിലെ രോഗീ സൗഹൃദത്തിനായി 5.5 കോടി രൂപ വകയിരുത്തിയതില്‍ അനുവദിച്ചത് 4.85 കോടി രൂപ മാത്രമാണ്.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *