പുതുശ്ശേരിക്കടവ് ജലസേചന പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണം: കണ്ണോത്ത് ഭാഗം പാടശേഖരസമിതി
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്തിലെ നാലാം വാര്‍ഡ് പുതുശ്ശേരിക്കടവ് ജലസേചന പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കണ്ണോത്ത് ഭാഗം പാടശേഖരസമിതി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടുകോടി വകയിരുത്തി നിര്‍മ്മാണം ആരംഭിച്ച പദ്ധതിയാണിത്. പദ്ധതിക്ക് സ്ഥലവും പാടവും ആവശ്യാനുസരണം കര്‍ഷകര്‍ വിട്ടു നല്‍കിയിട്ടും പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അലമ്പാവം കാണിക്കുകയാണന്ന്
പാടശേഖരസമിതി പറഞ്ഞു.നൂറോളം കര്‍ഷകര്‍ പങ്കെടുത്ത യോഗതില്‍ വാര്‍ഡ് മെമ്പര്‍ ബഷീര്‍ ഈന്തന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സമിതി പ്രസിഡണ്ട് കെ കെ ഇബ്രാഹിം അധ്യക്ഷനായി.
പൈപ്പിടല്‍, കെട്ടിടം, പമ്പ് സെറ്റ്, വൈദ്യുതി കണക്ഷന് വേണ്ടി ട്രാന്‍സ്‌ഫോമര്‍ അടക്കം പണി പൂര്‍ത്തീകരിച്ചിട്ടും ഇത് കമ്മീഷന്‍ ചെയ്യാതെ കാലതാമസം വരുത്തുകയാണ് ഉദ്യോഗസ്ഥര്‍. കല്‍പ്പറ്റ മൈനര്‍ ഇറിഗേഷന്റെ കീഴിലുള്ള ഈ പദ്ധതി ഉടന്‍ പൂര്‍ത്തീകരിച്ച് ജലസേചനം സാധ്യമാക്കണമെന്നും ഈ പ്രദേശത്തെ ഏക്കര്‍ കണക്കിന് കൃഷി അഭിവൃദ്ധിപ്പെടുത്തണമെന്നും ഇതിനാവശ്യമായ നടപടികള്‍ ഉടന്‍തന്നെ വകുപ്പും,ഉദ്യോഗസ്ഥരും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
സെക്രെട്ടറി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.യോഗത്തില്‍ പ്രേമന്‍ പുറത്തൂട്ട്,അബ്ദുല്ല കോമ്പി, ഇബ്രാഹീം പളളിയാല്‍, മമ്മൂട്ടി വികെ, ഇബ്രാഹീം മീറങ്ങാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഇബ്രാഹീം കെകെ വൈസ് പ്രസിഡന്റുമാരായി പ്രേമന്‍ പുറത്തൂട്ട്, ഇബ്രാഹിം ഈന്തന്‍, ചന്തു ഉക്കിനി, സുരേഷ് കുമാര്‍,ജനറല്‍ സെക്രെട്ടറി ആയി ജോസ് ഗ അ ജോയിന്റ് സെക്രട്ടറിമാരായി ജോര്‍ജ്ജ് പാറ്റയില്‍, ബഷീര്‍ വികെ, മമ്മൂട്ടി വികെ, സരോജിനി സുരേന്ദ്രന്‍ ട്രഷറര്‍ ആയി അബ്ദുല്ല കൊമ്പി എന്നിവരെയും തിരഞ്ഞെടുത്തു. ബഷീര്‍ വികെ ,സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply