മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു ബ്ലോക്ക് ജീവനക്കാരന്റെ ആത്മഹത്യയില്‍ ദുരൂഹതയില്ലെന്ന് പോലീസ്
കല്‍പ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായിരുന്ന അജയകുമാറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യ സമര്‍പ്പിച്ച പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടിരുന്നു.കീടനാശിനി കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നും മാനന്തവാടി പോലീസ് ക്രൈം 240/24 നമ്പറായി കേസെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. കീടനാശിനി വാങ്ങിയതിന്റെ സി.സി.റ്റി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മരണത്തില്‍ നിലവില്‍ ദുരൂഹതയൊന്നുമില്ലെങ്കിലും വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി.





Leave a Reply