May 2, 2026

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ നാളെ ജില്ലാ മാര്‍ച്ച് നടത്തും

0
site-psd-17
By ന്യൂസ് വയനാട് ബ്യൂറോ

 

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണം സര്‍ക്കാര്‍ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ നാളെ സെക്രട്ടേറിയറ്റിലേക്കും ജില്ലാ ആസ്ഥാനത്തേക്കും മാര്‍ച്ച് നടത്തും.കല്‍പ്പറ്റയില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടക്കുന്ന മാര്‍ച്ച് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാകേഷ് മോഹന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ചിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ ശുപാര്‍ശകളുടെ കാലാവധി 2024 ജൂണ്‍ 30 ന് കഴിഞ്ഞു. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ 2024 ജൂലൈ 1 ന് പ്രാബല്യത്തില്‍ വരേണ്ടതാണ്. ശമ്പള പരിഷ്‌ക്കരണത്തിന് സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല, പതിന്നൊന്നാം ശമ്പള പരിഷ്‌ക്കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ശമ്പള കുടിശികയും,18 ശതമാനം ക്ഷാമബത്തയും,2020 മുതലുള്ള ലീവ് സറണ്ടര്‍ ആനുകൂല്യവും ലഭിച്ചിട്ടില്ല. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് അഷ്വേര്‍ഡ് പെന്‍ഷന്‍ നടപ്പിലാക്കും എന്ന 2024 ലെ ബജറ്റ് പ്രഖാപനവും നടപ്പിലായിട്ടില്ല. കോവിഡ്, പ്രളയം തുടങ്ങിയ സാഹചര്യത്തില്‍ ജനകീയ സര്‍ക്കാരിനൊപ്പം നിന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകുല്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ജോയിന്റ് കൗണ്‍സില്‍ സമര രംഗത്ത് നില്‍ക്കുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *