ചൂരല്‍മലയില്‍ വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
കല്‍പ്പറ്റ: ചൂരല്‍മലയില്‍ വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോട് കൂടിയാണ് ജാമ്യം. ജൂണ്‍ 25 ന് ചൂരലമലയിലുണ്ടായ പ്രതിഷേധത്തിനിടയില്‍ വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തതിലും, വാഹനത്തിന്റെ സൈഡ് മിറര്‍ തകര്‍ത്തത്തിലുമായിരുന്നു ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.
ചൂരല്‍മല സ്വദേശികളായ നിഷാദ് കൈപ്പള്ളി , ശിഹാബ് നെല്ലിമുണ്ട ,സലാം ചിങ്ക്ലി, ജമാലുദ്ധീന്‍,അബ്ദുല്‍ നാസര്‍, മോഹനന്‍ എന്നിവര്‍ക്കെതിരെയായിരുന്നു മേപ്പാടി പോലീസ് കേസെടുത്തത്.ഇന്ന് രാവിലെയാണ് ഇവര്‍ പോലീസില്‍ കീഴടങ്ങിയത്.





Leave a Reply