പാടിച്ചിറ ഗവ.ആശുപത്രിയില്‍ അടിയന്തര ഇടപെടല്‍ വേണം: കേരള കര്‍ഷ യൂണിയന്‍ (എം)
പുല്‍പ്പള്ളി:പാടിച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരുടെ കുറവ് മൂലം ഇവിടെ ചികിത്സ തേടി എത്തുന്ന രോഗികള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണമെന്ന് കേരള കര്‍ഷ യൂണിയന്‍ (എം ).എത്രയും പെട്ടെന്ന് കൂടുതല്‍ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും നിയമിച്ച് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് കേരള കര്‍ഷക യൂണിയന്‍. എം. കമ്മിറ്റി ആവശ്യപ്പെട്ടു.സാധാരണക്കാരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്.കമ്മിറ്റി റെജി ഓലിക്കരോട്ട് ഉദ്ഘാടനം ചെയ്തു. ജോയ് താന്നിക്കല്‍ അധ്യക്ഷനായി.
മിക്ക ദിവസങ്ങളിലും രാവിലെ എട്ടര മുതല്‍ രോഗികള്‍ ഡോക്ടറെ കാണുവാനും മരുന്നു വാങ്ങിക്കുവാനും ആയി വൈകിട്ട് നാലുമണിവരെ ക്യൂവിലായിരുന്നു.പകര്‍ച്ചവാധികള്‍ പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു ഡോക്ടറും മെഡിക്കല്‍ ഷോപ്പില്‍ മരുന്നു കൊടുക്കുവാന്‍ ഒരു നേഴ്‌സും മാത്രമേയുള്ളൂ. പാടിച്ചിറ, മരക്കടവ്,കബനിഗിരി, സീതാമൗണ്ട്, ശശിമല, പെരിക്കല്ലൂര്‍, മുള്ളന്‍കൊല്ലി, സുരഭി കവല, ഉദയാകവല, കാപ്പിസെറ്റ് തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് രോഗികളാണ് നിത്യേന ഹോസ്പിറ്റലുമായി ബന്ധപ്പെടുന്നത്.
ബേബി കോലോത്തുപറമ്പില്‍, ബീന ജോസ്, ഗോള്‍ഡ റിന്‍സി ഷാജി, ജോണി മണ്ണുംപുറം, ജോസഫ് കാരക്കാട്ടില്‍, ബെന്നി വേങ്ങത്താനം, ആല്‍ബിന്‍ അമരികാട്ട്, സിബി കാട്ടാങ്കോട്ടില്‍ പ്രസംഗിച്ചു





Leave a Reply