വൈദ്യുതി ജീവനക്കാര്‍ സുരക്ഷാ റാലി നടത്തി
മാനന്തവാടി:വൈദ്യുതി സുരക്ഷാ വാരത്തിന്റെ സമാപനം കുറിച്ച് മാനന്തവാടി ടൗണില്‍ കെഎസ്ഇബി ജീവനക്കാരുടെ സുരക്ഷാ റാലി നടത്തി. ജൂണ്‍ 26 മുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളില്‍ വൈദ്യുതി സുരക്ഷാ വാരത്തിന്റെ ഭാഗമായി സുരക്ഷാ സര്‍വേ, വിദ്യാലയങ്ങളില്‍ സുരക്ഷാ ക്ലാസുകള്‍,ദൃശ്യ മാധ്യമങ്ങള്‍ വഴിയുള്ള ബോധവല്‍ക്കരണം, ജീവനക്കാര്‍ക്കുള്ള സുരക്ഷാ ക്ലാസുകള്‍ തുടങ്ങി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തി. മാനന്തവാടി ഡിവിഷനു കീഴിലെ 9 സെക്ഷന്‍ ഓഫീസില്‍ നീന്നുമായി നൂറോളം ജീവനക്കാര്‍ പങ്കെടുത്ത റാലി മാനന്തവാടി കെഎസ്ഇബി ഓഫീസില്‍ നിന്നും ആരംഭിച്ച് ഗാന്ധിപ്പാര്‍ക്കില്‍ സമാപിച്ചു.
ഡിവൈഎസ്പി വിശ്വബരന്‍ സുരക്ഷ സന്ദേശം നല്‍കി. ഉഷ ടി.എ, ജെയിംസ്, ബിനു വി.ജി, ജിജീഷ് എന്‍.ആര്‍, ക്ലോഡിന്‍ സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply