എസ്.പി.സി: അവലോകനയോഗം നടത്തി
കൽപ്പറ്റ: വയനാട് ജില്ലാ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2025- 26 വർഷത്തെ പ്രവർത്തനങ്ങളുടെ ജില്ലാതല അവലോകനയോഗം നടത്തി. വയനാട് ജില്ലാ പോലീസ് കോപ്പറേറ്റീവ് സൊസൈറ്റി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ല അഡി. എസ്.പിയും എസ്.പി.സി പ്രൊജക്റ്റ് ജില്ലാ നോഡൽ ഓഫീസറുമായ കെ.ജെ. ജോൺസൺ മേൽനോട്ടം വഹിച്ചു. യോഗത്തിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൌസ് ഓഫീസർമാർ, പദ്ധതി ചാർജ് വഹിക്കുന്ന അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, ജനമൈത്രി പ്രൊജക്റ്റ് എ.ഡി.എൻ.ഓ കെ.എം. ശശിധരൻ, എസ് പി സി പ്രൊജക്റ്റ് എ.ഡി.എൻ.ഓ കെ. മോഹൻദാസ് തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply