സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു
മേപ്പാടി: പുതിയ സംരംഭകരെ ലക്ഷ്യമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഐ-നെസ്റ്റ്, കേരള സ്റ്റാർട്ടപ്പ് മിഷൻ, മൈൻഡ്കാർട്ടർ എന്നിവ സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്റ്റാർട്ടപ്പ് സ്ഥാപകർ, നൂതനാശയക്കാർ, ഡോക്ടർമാർക്കിടയിലെ സംരംഭകർ എന്നിവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഫൗണ്ടർ ഡെവലപ്മെന്റ് പ്രോഗ്രാമാണ് ശിൽപശാലയിൽ നടന്നത്.
കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം ചെയ്തു. മൈൻഡ്കാർട്ടറിന്റെ സ്ഥാപകനും ഡയറക്ടറുമായ അമർ രാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡീൻ ഡോ. എ.പി. കാമത്ത്, ഡി.ജി.എം. ഡോ. ഷാനവാസ് പള്ളിയാൽ, പ്രോഗ്രാം മാനേജർ വരുൺ. ആർ എന്നിവരും പങ്കെടുത്തു.
ഓരോ സ്ഥാപകന്റെയും വ്യക്തിത്വത്തെ അടിസ്ഥാനമാക്കി സ്വയം അവബോധം, ആത്മവിശ്വാസം, നേതൃത്വ പാഠവം എന്നിവ വളർത്തിയെടുക്കുകയും സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ പിന്തുണ നൽകുകയുമായിരുന്നു ശിൽപശാലയുടെ പ്രധാന ലക്ഷ്യം.





Leave a Reply