May 6, 2026

എ.വി. ജയനെതിരെ നടപടി വേണമെന്ന് പുല്‍പള്ളി ഏരിയ കമ്മിറ്റി;15ന് ജില്ല കമ്മിറ്റി യോഗം, സംസ്ഥാന നേതാക്കളെത്തും

0
site-psd-185
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: പാര്‍ട്ടിയെടുത്ത അച്ചടക്ക നടപടിക്കെതിരെ പരസ്യപ്രതികരണം നടത്തിയ കര്‍ഷക സംഘം ജില്ല പ്രസിഡന്റ് എ.വി. ജയനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ സാധ്യത. ജീവകാരുണ്യ ഫണ്ട് വ കമാറ്റിയെന്ന പരാതിക്കു പിന്നാലെ പുല്‍പള്ളി ഏരിയ കമ്മിറ്റിയില്‍നിന്ന് ജയനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിനെതിരെയാണ് ജയന്‍ മാധ്യമങ്ങളിലൂടെ പരസ്യപ്രതിഷേധം നട ത്തിയത്. ജയനെതിരായ നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ പുല്‍പള്ളി ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. മുന്‍ എം.എ ല്‍.എയായ സി.കെ. ശശീന്ദ്രനാണ് ഇതിന് ചരടുവലിച്ചത്. അന്നുമുതല്‍ പാര്‍ട്ടിയില്‍ പുകച്ചില്‍ തുടങ്ങിയിരുന്നു ഗഗാറിന് ഒപ്പമുള്ള നേതാക്കളെ ഒതുക്കുന്നത് തുടരുകയാണെന്നും ഇതാണ് ജയനെതിരായ നടപടിക്ക് പിന്നിലെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

സംസ്ഥാനസമിതിയംഗം സി.കെ. ശശീന്ദ്രനും പങ്കെടുത്ത യോഗത്തില്‍ ജില്ല സെക്രട്ടറി കെ. റ ഫീഖാണ് നടപടി റിപ്പോര്‍ട്ട് ചെയ്തത് എ ന്നാല്‍, ഉടനെതന്നെ ജയന്‍, എ.കെ.എ സ് ജില്ല സെക്രട്ടറി എ.എം. പ്രസാദ്, എ സ്.എഫ്.ഐ മുന്‍ ജില്ല സെക്രട്ടറിയും പൂതാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയൂ മായ ജിഷ്ണു ഷാജി, ഏരിയ കമ്മിറ്റി അംഗം ബിന്ദു ബാബു എന്നിവര്‍ ഇറങ്ങിപ്പോയി നടപടിക്കെതിരെ പരസ്യപ്രതികരണം ന ടത്തി. ഇതിന്റെ പ്രതിഫലനമെന്നപോലെ മറ്റിടങ്ങളിലെ ലോക്കല്‍, ഏരിയ കമ്മിറ്റി കളിലും തുടര്‍ ദിവസങ്ങളില്‍ പരസ്യപ്ര തികരണമുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല കമ്മിറ്റി യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ജയനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനും മറ്റുള്ളവരെ സസ്‌പെന്‍ഡ് ചെയ്യാനുമാണ് സാധ്യതയെന്നാണ് അറി യുന്നത്. സംഘടന നടപടിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യപ്രസ്താവ ന നടത്തിയ എ.വി. ജയന്‍ അടക്കമുള്ളവ ര്‍ കടുത്ത അച്ചടക്കലംഘനമാണ് നടത്തി യതെന്നാണ് യോഗത്തിലെ വിലയിരുത്ത ല്‍ നടപടി സംബന്ധിച്ച് പരാതിപ്പെടാനു ള്ള അവകാശമുണ്ടായിരിക്കെ മാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ലെന്നും നടപടി അനിവാര്യമാ ണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ ന്നു. കഴിഞ്ഞ തവണ ഇറങ്ങിപ്പോയ ബി ന്ദു ബാബു പക്ഷേ യോഗത്തില്‍ പങ്കെ ടുക്കുകയും ചെയ്തു. ജൂലൈ 15ന് സി.പി. എം ജില്ല കമ്മിറ്റി യോഗം ചേരുന്നുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാ യ ടി.പി. രാമകൃഷ്ണന്‍, കെ.കെ. ശൈലജ, എം.വി. ജയരാജന്‍ എന്നിവര്‍ വയനാട്ടി ലെത്തുന്നുണ്ട്. മറ്റ് സംഘടന വിഷയങ്ങളോടൊപ്പം വയനാട് സി.പി.എമ്മിലെ പ്ര ശ്നങ്ങളും പരിഗണിക്കും കഴിഞ്ഞ ജില്ല സമ്മേളനത്തില്‍ ഒരു ടേം കൂടിയുണ്ടായി രുന്നിട്ടും പി. ഗഗാറിനെ മാറ്റി കെ. റഫീഖി നെ ജില്ല സെക്രട്ടറിയാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *