അലിഫ് ടാലന്റ് സംഗമം ശ്രദ്ധേയം
മാനന്തവാടി : കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ സംസ്ഥാന സമിതി നടത്തുന്ന അലിഫ് ടാലന്റ് പരീക്ഷ മാനന്തവാടി ഉപജില്ല തലമത്സരം മാനന്തവാടി ജി.യു.പി സ്‌കൂളില്‍ നടന്നു. എല്‍.പി, യു. പി , എച്ച്.എസ്, എച്ച് എസ്.എസ്. എന്നീ തലങ്ങളിലാണ് മത്സരം നടന്നത്. മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി നടത്തിയ ലൈവ് ക്വിസ് പരിപാടി ഏറെ ശ്രദ്ധേയമായി. സംഗമം മാനന്തവാടി മുന്‍സിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. എസ്. മൂസ ഉദ്ഘാടനം ചെയ്തു. കെ. എ.ടി.എഫ് ഉപജില്ല പ്രസിഡന്റ് സുബൈര്‍ഗദ്ദാഫി അധ്യക്ഷനായി.
യു.പി സ്‌കൂള്‍ എച്ച്.എം , വര്‍ക്കി, അജയകുമാര്‍, ടി. നസ്രിന്‍,നൗഷാദ് കാക്കവയല്‍ , യൂനുസ് . ഇ , ജലീല്‍ . എം എന്നിവര്‍ സംസാരിച്ചു. എല്‍.പി വിഭാഗത്തില്‍ ജി.എല്‍.പി എസ് പള്ളിക്കല്‍ ആയിഷ നജ് വ ഒന്നാം സ്ഥാനവും ജി.എച്ച്. എസ് കുഞ്ഞോം ഐദിന്‍ മുഹമ്മദ് ബഷീര്‍ രണ്ടാം സ്ഥാനവും പനമരം ക്രസന്റിലെ ഐറ ഫാത്വിമ. വിമൂന്നാം സ്ഥാനവും നേടി. യു. പി വിഭാഗത്തില്‍ ജി.യു.പി.എസ് തരുവണയിലെ ഹിദ ഫാത്വിമ ഒന്നാം സ്ഥാനവും ജി.യു.പി .എസ് മാനന്തവാടി സന്‍ഹ ഫാത്വിമ രണ്ടാം സ്ഥാനവും ജി.യു.പി തലപ്പുഴയിലെ സഹല ഫാത്വിമ മൂന്നാംസ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പനമരം ക്രസന്റിലെ അംറിന്‍ ഫസാന്‍ ഒന്നാം സ്ഥാനവും ജി .എച്ച് . എസ് തരുവണയിലെ മിന്‍ഹ ഫാത്വിമ രണ്ടാം സ്ഥാനവും ജി.എ. എച്ച്. എസ്‌തേറ്റ മലയിലെ ഷഹാന പി മൂന്നാം സ്ഥാനവും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അമീന്‍ യഹ്യ ഒന്നാം സ്ഥാനവും മുഹമ്മദ് ലുഖ്മാന്‍ രണ്ടാം സ്ഥാനവും നിയ ഫാത്വിമ മൂന്നാം സ്ഥാനവും നേടി. മൂന്ന് പേരും ജി.എച്ച് .എസ് തരുവണ.





Leave a Reply