April 30, 2026

സ്മാര്‍ട്ടാണ് വെങ്ങപ്പളളിയിലെ അങ്കണവാടികള്‍,11 അങ്കണവാടികള്‍ സ്മാര്‍ട്ടായി, 3 എണ്ണം ഉടനെ

0
site-psd-288
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ആധുനികവത്കരിച്ച് സ്മാര്‍ട്ട്ആയിരിക്കുകയാണ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെഅങ്കണവാടികള്‍.വെങ്ങപ്പള്ളി ഐസിഡിഎസിന് കീഴില്‍ ആകെ പ്രവര്‍ത്തിക്കുന്ന 14അങ്കണവാടികളില്‍11 എണ്ണവും സ്മാര്‍ട്ട് അങ്കണവാടികളായി. ബാക്കി മൂന്ന്അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.കുട്ടികളുടെ ആദ്യകാല പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതും ആധുനിക സൗകര്യങ്ങളോടെയുള്ളതുമാണ് സ്മാര്‍ട്ട് അങ്കണവാടികള്‍.

പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍- ഔട്ട്ഡോര്‍ കളി സ്ഥലം, ഹാള്‍, പൂന്തോട്ടം തുടങ്ങിയവയാണ് സൗകര്യങ്ങള്‍.15 ല്‍ കൂടുതല്‍ കുട്ടികളുള്ളമൂന്ന് അങ്കണവാടികളും
10 ല്‍ കൂടുതല്‍ കുട്ടികളുള്ള ആറ്
അങ്കണവാടികളും
അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ളഅഞ്ച് അങ്കണവാടികളുമാണ് വെങ്ങപ്പള്ളിയിലുള്ളത്.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിനും ശിശു സൗഹൃദമാകുന്നതിനുമായാണ് അങ്കണവാടികളെ സ്മാര്‍ട്ട് ആക്കി മാറ്റിയത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിട്ടാണ് അങ്കണവാടികള്‍ മുഖം മിനുക്കി എല്ലാവിധ സൗകര്യങ്ങളുമുള്ള ഇടങ്ങളായി മാറ്റിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണു പറഞ്ഞു.

സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് പുറമെ ‘പോഷണ്‍ വെങ്ങപ്പള്ളി’ എന്ന പുതിയ പദ്ധതിയും ഐസിഡിഎസ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഗുരുതര പോഷക കുറവുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ പോഷകാഹാരം നല്‍കുന്ന പദ്ധതിയാണിത്. ഏഴ് കുട്ടികളിലാണ് പോഷകാഹാര കുറവ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ആറ് കുട്ടികളും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരാണ്. കുട്ടികളിലെ പോഷക കുറവ് കണ്ടെത്തി അവരെ ആരോഗ്യമുള്ള തലമുറയാക്കാന്‍ ഉദ്ദേശിച്ചാണ് ഗ്രാമപഞ്ചായത്തും ഐസിഡിഎസും സംയുക്തമായി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *