മാനന്തവാടി മെഡിക്കല്‍ കോളജില്‍ അരിവാള്‍ കോശ രോഗിയ്ക്ക് ശസ്ത്രക്രിയയിലൂടെ ഇടുപ്പ് മാറ്റിവെച്ചു
മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അരിവാള്‍ കോശ രോഗിയായ 26-കാരന്റെ ഇടുപ്പ് ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു.ഇതോടെ ചേകാടി സ്വദേശിയായ യുവാവിന് ദുരിതപൂര്‍ണമായ ജീവിതത്തില്‍ നിന്നും മോചനമായി.2021 ല്‍ മാത്രം മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തിയ ആശുപത്രിയില്‍ ഇതിനകം മൂന്ന് അരിവാള്‍കോശ രോഗികളിലാണ് അതിസങ്കീര്‍ണ്ണമായ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോക്ടര്‍മാരായ അനീന്‍ എന്‍ കുട്ടി, കെ സുരേഷ്, വി ശശികുമാര്‍, ഡിജോ, ഇര്‍ഫാന്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരായ ബഷീര്‍, ചന്ദന്‍, ഉസ്മാന്‍ വയല്‍പറമ്പത്ത്, മുനീര്‍, സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍
എന്നിവരുടെ നേതൃത്വത്തില്‍ നഴ്‌സിങ്ങ് ജീവനക്കാരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.സംസ്ഥാനത്തിലെ ഏക അത്യാധുനിക സിക്കിള്‍ സെല്‍ യൂണിറ്റാണ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍, നഴ്സിങ്ങ് ഓഫീസര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫിസിയോ തെറാപ്പിസ്റ്റ്, ഡാറ്റ എന്‍ട്രി ജീവനക്കാര്‍ എന്നിവരുടെ സേവനം സിക്കിള്‍ സെല്‍ യൂണിറ്റില്‍ ലഭ്യമാണ്.





Leave a Reply