മാനന്തവാടി ലയൺസ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ
മാനന്തവാടി: ലയൺസ് ക്ലബ് മാനന്തവാടിയുടെ 2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ജ്യോതിക രഞ്ജിത്ത് (പ്രസിഡന്റ്), സിന്ധു ഉണ്ണികൃഷ്ണൻ (സെക്രട്ടറി), ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികളായി ചുമതലയേറ്റത്.
ലയൺ ഷിബു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ ഗവർണർ ഇലക്ട് ടൈറ്റസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജേക്കബ് സി. വർക്കി, റീജനൽ കോഡിനേറ്റർ ബിബിൻ കെ.സി., സോൺ കോഡിനേറ്റർ പ്രിയൻ തോമസ്, അഡ്വ. ബാബു സിറിയക്ക്, ജിൻസ് ഫാന്റസി, സേവ്യർ എം.ജി., അഡ്വ. വിജയ് ഐസക് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.





Leave a Reply