കൽപ്പറ്റയിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് തുടക്കമായി; പുതിയ ഭാരവാഹികൾ ചുമതലയേറ്റു
കൽപ്പറ്റ, ജൂലൈ 24, 2025: വയനാട്ടിൽ പൊതുജനങ്ങൾക്കായി ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണലിന്റെ 5 കോടി രൂപയുടെ സഹായധനത്തോടെ ആരംഭിക്കുന്ന സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് കൽപ്പറ്റ ലയൺസ് ക്ലബ്ബ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൽപ്പറ്റ ജോർജ് ജോയ്സ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർക്ക് ചെക്ക് കൈമാറുകയായിരുന്നു.
ഇതോടൊപ്പം, കൽപ്പറ്റ ലയൺസ് ക്ലബ്ബിന്റെ 2025-26 ലയണിസ്റ്റിക് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളും ചുമതലയേറ്റു. ക്ലബ്ബ് പ്രസിഡണ്ട് ടി.വി. സുന്ദരം അധ്യക്ഷത വഹിച്ച ചടങ്ങിൽ, ലയൺസ് 318 E ഡിസ്ട്രിക്റ്റ് രണ്ടാം വൈസ് ഗവർണ്ണർ പി.കെ. സൂരജ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹം പുതിയ ഭാരവാഹികളെ സ്ഥാനാരോഹണം ചെയ്യുകയും പുതിയ അംഗങ്ങളെ ക്ലബ്ബിലേക്ക് ഇൻഡക്റ്റ് ചെയ്യുകയും ചെയ്തു.
ക്ലബ്ബ് സെക്രട്ടറി ജി. ശ്രീധർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചൂരൽമല ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ക്ലബ്ബ് അംഗങ്ങളുടെയും പ്രത്യേകിച്ച് ഡോക്ടർമാരായ അംഗങ്ങളുടെയും സജീവ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രസിഡണ്ട് ടി.വി. സുന്ദരം ഉപഹാരങ്ങൾ നൽകി.
പുതിയതായി ചുമതലയേറ്റ പ്രസിഡണ്ട് ഡോ. റോജേഴ്സ് സെബാസ്റ്റ്യൻ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി ചികിത്സാ സഹായം ഉൾപ്പെടെ വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്ന് അറിയിച്ചു. ലയൺസ് ലേഡി വിഭാഗത്തിൻ്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഭാരവാഹികൾ:
പ്രസിഡണ്ട്: ഡോ. റോജേഴ്സ് സെബാസ്റ്റ്യൻ
സെക്രട്ടറി: ടി.വി. അശോക്
ട്രഷറർ: പി. സുബ്രമഹ്ണ്യൻ





Leave a Reply