തലയ്ക്കുമുകളില്‍ അപകട ഷീറ്റ്
പടിഞ്ഞാറത്തറ: തലക്ക് മുകളില്‍ അപകടമായി വെയ്റ്റിംഗ് ഷെഡിന് മുകളിലെ ഷീറ്റുകള്‍.പടിഞ്ഞാറത്തറ 16-ാം മൈല്‍ വെയിറ്റിംഗ് ഷെഡിന് മുകളിലാണ് ഏത് നിമിഷവും നിലംപതിക്കാവുന്ന രീതിയില്‍ ആസ്ബറ്റോസ് ഷീറ്റുകള്‍ പതിപ്പിച്ചത്. മഴ നനഞ്ഞ് കുതിര്‍ന്ന് പൊട്ടിവീഴാന്‍ പാകത്തിലാണ് ഷീറ്റുകള്‍ .വെയ്റ്റിംഗ് ഷെഡ് ചോര്‍ന്നൊലിച്ചപ്പോഴാണ് നിരോധിത ആസ്ബറ്റോസ് ഷീറ്റ് മുകളിലും സണ്‍ഷേഡിലും വെച്ചത്. അപകട കാര്യം പഞ്ചായത്തില്‍ അറിയിച്ചെങ്കിലും നടപടിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.





Leave a Reply