May 5, 2026

അധ്യാപകമാറ്റത്തിലെ ഓണ്‍ലൈന്‍ പിഴവ് അന്വേഷിക്കണം മനുഷ്യാവകാശ കമ്മീഷന്‍

0
site-psd--409
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഓണ്‍ലൈനായി സ്ഥലംമാറ്റ അപേക്ഷ നല്‍കിയപ്പോഴുണ്ടായ സാങ്കേതിക പിഴവ് കാരണം 40 ശതമാനം വികലാംഗയും മിശ്രവിവാഹിതയുമായ അധ്യാപികയ്ക്ക് ആവശ്യപ്പെട്ട സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ചില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.
വയനാട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.രണ്ടാമത്തെ ഓപ്ഷനായ കാക്കവയല്‍ സ്‌കൂളിലേക്കാണ് അധ്യാപികയായ പി. കെ. ശാന്തയ്ക്ക് സ്ഥലംമാറ്റം ലഭിച്ചത്.

ഒന്നാമത്തെ ഓപ്ഷനായ മീനങ്ങാടി സ്‌കൂളില്‍ തന്നേക്കാള്‍ സര്‍വ്വീസ് കുറവുള്ള അധ്യാപികയെ നിയമിച്ചതായി പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 13 ന് മലപ്പുറം തിരൂര്‍ റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *