July 26, 2026

കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിന് ഉജ്ജ്വല വിജയം

0
IMG_20250729_192150
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 2025-2027 വർഷത്തേക്കുള്ള കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിന് തിളക്കമാർന്ന വിജയം. തെരഞ്ഞെടുപ്പ് നടന്ന 10 സീറ്റുകളിൽ 9 എണ്ണത്തിലും വൻ ഭൂരിപക്ഷത്തോടെയാണ് ഔദ്യോഗിക പക്ഷം വിജയം നേടിയത്. നേരത്തെ 19 സീറ്റുകളിൽ എതിരില്ലാതെ ഔദ്യോഗിക പക്ഷം സ്ഥാനമുറപ്പിച്ചിരുന്നു.

 

ദുഷ്പ്രചരണങ്ങൾക്കും കപടവാഗ്ദാനങ്ങൾക്കും ഭീഷണികൾക്കും പോലീസ് ഉദ്യോഗസ്ഥർ നൽകിയ ശക്തമായ തിരിച്ചടിയാണ് ഈ ഉജ്ജ്വല വിജയമെന്ന് ജില്ലാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. നിലവിലെ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക്, പ്രസിഡന്റ് ബിപിൻ സണ്ണി, ട്രഷറർ എം.ബി. ബിഗേഷ്, ജോയിന്റ് സെക്രട്ടറി എം.ഡി. ലിന്റോ എന്നിവർ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. കൂടാതെ, ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. നൗഫൽ, സംസ്ഥാന നിർവാഹക സമിതി അംഗം ജോർജ്ജ് നിറ്റസ് എന്നിവരെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ഈ വിജയം ഔദ്യോഗിക പക്ഷത്തിന്റെ സംഘടനാപരമായ ശക്തിയും അംഗങ്ങൾക്കിടയിലുള്ള സ്വീകാര്യതയും വിളിച്ചോതുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *