നേതാക്കളുടെ മരണവും സി പി എമ്മിന് മത്സര വേദി:സന്ദീപ് വാരിയർ*
ബത്തേരി:മരണവും മരണാനന്തര ചടങ്ങുകളും മത്സരമായി കണക്കാക്കുന്ന അധമ മനസാണ് ഇപ്പോളത്തെ സി പി എമ്മുകാരുടേതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കോൺഗ്രസ് സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലും രാഷ്ട്രീയ വിശദീകരണ യോഗത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉമ്മൻ ചാണ്ടിയും വി എസ് അച്ചുതാനന്ദനും രണ്ട് വ്യത്യസ്ത ശൈലികളുടെ ഉടമകളായിരുന്നു. ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തവരെയും ഇപ്പോളും കല്ലറയിൽ എത്തുന്നവരെയും പരിഹസിക്കുന്ന രീതിയിൽ ചാനലിൽ വാർത്തകൾ വരെ സൃഷ്ടിച്ചു. ചൂരൽമല മുണ്ടക്കൈ ദുരന്തം കഴിഞ്ഞ് ഒരു വർഷം പൂർത്തിയായിട്ടും ഒരു വീട് പോലും പണി പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല.കോടിക്കണക്കിന് രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. പ്രളയത്തെയും ഉരുൾപൊട്ടലിനെയും നേരിടുന്ന രീതി കണ്ടിട്ട് ദുരന്തങ്ങൾ സി പി എം ആഘോഷമാക്കുകയാണെന്ന് പറയാം.പണം പിരിച്ച് വക മാറ്റാനുള്ള അവസരമാക്കുകയാണ് ദുരന്തങ്ങളെ. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ ജയിലിൽ കഴിയുമ്പോ ഒരു കത്തയച്ചതല്ലാതെ മുഖ്യമന്ത്രി ഒരു ഇടപെടലും നടത്തിയിട്ടില്ല. കേരളത്തെ വർഗീയമായി വിഭജിക്കാൻ സി പി എമ്മും ബി ജെ പിയും മത്സരിക്കുകയാണ്. ഇസ്ലാമോഫോബിയ വളർത്തി സംഘപരിവാർ ക്രിസ്ത്യാനികളെ ഒപ്പം നിർത്തുകയാണ്. ക്രിസ്മസ് കേക്ക് കൊണ്ടു തരുന്ന ബിജെപി തന്നെ കരോൾ നടത്തുന്നവരെ തല്ലിയോടിക്കും. ആർ എസ് എസ് അജണ്ട നടപ്പിലാക്കാൻ കേരളത്തിൽ ബിജെപിയേക്കാൾ സി പി എമ്മാണ് മുന്നിലെന്നും സന്ദീപ് വാരിയർ ആരോപിച്ചു. ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ ഉൽഘാടനം ചെയ്തു. ഐ സി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. കെ ഇ വിനയൻ, ഡി പി രാജശേഖരൻ, എൻ സി കൃഷ്ണകുമാർ, ഇ എ ശങ്കരൻ, സക്കരിയ മണ്ണിൽ,റ്റിജി ചെറുതോട്ടിൽ,ബെന്നി കൈനിക്കൽ, ആർ ശ്രീനിവാസൻ, ജയമുരളി, കെ എം വർഗീസ്, കുന്നത്ത് അഷ്റഫ്, ബാബു പഴുപ്പത്തൂർ , അമൽ ജോയ്, കെ കെ പോൾ സൻ,സനൽ അമ്പലവയൽ,കെ കെ ബാബു, ഷിജു കൊഴു വണ, കെ വി ബാലൻ, ജയചന്ദ്രൻ വടക്കനാട്, ബാലസുബ്രമണ്യൻ,സി എ ഗോപി, നൗഫൽ കൈപ്പഞ്ചേരി, രാജേഷ് നമ്പിച്ചാൻ കുടി,സണ്ണി നെടുങ്കല്ലേ, ലയണൽ മാത്യു, എം കെ ഇന്ദ്രജിത്, യൂനസ് അലി,ഗഫുർ പുളിക്കൽ, അഷ്റഫ് മാടക്കര,വൈ രഞ്ജിത്ത് പ്രസംഗിച്ചു.





Leave a Reply