പഴൂർ സെന്റ് ആന്റണീസ് എ.യു.പി.സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ചീരാൽ ടൗണിൽ ഫ്ലാഷ് മോബ് നടത്തി
ചീരാൽ: ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണവുമായി പൂഴൂർ സെന്റ് ആന്റണീസ് എ.യു.പി.സ്കൂൾ ചീരാൽ ടൗണിൽ ഫ്ലാഷ് മോബ് നടത്തി.
നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ കെ ഗംഗാധരൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ
ഹെഡ്മാസ്റ്റർ സാബു പി ജോൺ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഹരീന്ദ്രൻ, വാർഡ് മെമ്പർ ഫെബിൻ, സീനിയർ അസിസ്റ്റന്റ് ജോഷി ജോർജ് കോഡിനേറ്റർ ബിന്റ പി എം തുടങ്ങിയവർ സംസാരിച്ചു. യുവതലമുറയെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന് സമൂഹത്തിൻ്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.





Leave a Reply