May 5, 2026

എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇനി ചൂയിംഗ നിരോധിത ക്യാമ്പസ്

0
site-psd-439
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ചൂയിംഗത്തോട് നോ പറഞ്ഞു പുഞ്ചിരിയോടെ ഏവര്‍ക്കും മാതൃകയാവുകയാണ് കല്‍പ്പറ്റ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ക്യാമ്പസ് ഇനിമുതല്‍ ചൂയിംഗ നിരോധിത ക്യാമ്പസ് ആയിരിക്കും. ചടങ്ങില്‍ എന്‍.എസ്.എസ്. കോഡിനേറ്റര്‍ ടി.വി സിന്ധു സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പല്‍ എ. കെ. ബാബു പ്രസന്നകുമാര്‍ അധ്യക്ഷനായി.വിമുക്തി മിഷന്‍ വയനാട് ജില്ലാ കോഡിനേറ്റര്‍ എന്‍.സി സജിത്ത്കുമാര്‍ അച്ചൂരാനം നേതൃത്വം നല്‍കി.എന്‍.എസ്.എസ് യൂണിറ്റിനും,വൊളന്റിയര്‍ ലീഡര്‍മാര്‍ക്കും, അധ്യാപകര്‍ക്കും,ദൗത്യമേറ്റെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും, പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഡപ്യൂട്ടി എക്‌സൈസ് കമ്മറഷണര്‍ എ. ജെ. ഷാജി ചുയിംഗ നിരോധിത ക്യാമ്പസ് പ്രഖ്യാപനം നടത്തുകയും, വിദ്യാര്‍ഥികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ പുതിയ പദ്ധതിയുമായി വന്ന സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിനും ,പ്രോഗ്രാം ഓഫിസര്‍ക്കും ,മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുകയും, വിദ്യാര്‍ഥികളില്‍ ശുചിത്വബോധവും സാമൂഹിക ഉത്തരവാദിത്വവും, ലഹരി വിരുദ്ധ മനോഭാവവും ഇതുമൂലം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തു പ്രിന്‍സിപ്പലിന് ഉപഹാരം കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *