May 5, 2026

ജില്ലാ മാര്‍ച്ചും ധര്‍ണയും ഓഗസ്റ്റ് 2ന്

0
site-psd-443

കല്‍പ്പറ്റ : കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന അധ്യാപകപ്രക്ഷോഭത്തിന്റെ ഭാഗമായി 2025 ഓഗസ്റ്റ് 2 ന് കല്‍പ്പറ്റയില്‍ ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാര്‍ച്ചും ധര്‍ണയും സി.ഐ.ടി.യു ജില്ലാ വൈസ് പ്രസ്ഡന്റ് കെ റഫീഖ് ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 02 ന് രാവിലെ 10.30 മണിക്ക് കല്‍പ്പറ്റ കനാറാ ബാങ്ക് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും. ബത്തേരി, മാനന്തവാടി, വൈത്തിരി ഉപജില്ലാ കമ്മറ്റികളുടെയും പനമരം ഏരിയാ കമ്മറ്റിയുടെയും ബാനറുകള്‍ക്ക് പിന്നില്‍ ജില്ലയിലെ 280-ഓളം യൂണി റ്റുകളില്‍ നിന്നുള്ള അധ്യാപകര്‍ മാര്‍ച്ചില്‍ അണിനിരക്കും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണയോടുകൂടി മാര്‍ച്ച് സമാപിക്കും.

പി.എഫ്. ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ്‌റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാ ഭ്യാസ നയം പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ഡി.എ കുടിശിക അനുവദിക്കുക, എയ്ഡഡ് വിദ്യാലയങ്ങളിലെ ഭിന്നശേഷി സംവരണ വുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് ശക്തി പകരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ടി ശ്രീജ ഡിമാന്‍ഡുകള്‍ വിശദീകരിക്കും. സംസ്ഥാന ജില്ലാ നേതാക്കള്‍ ധര്‍ണയെ അഭിവാദ്യം ചെയ്യും.ജില്ലാ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുന്നതിന് ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രചരണ പര്പാടികള്‍ നടത്തി വരുന്നു.വാര്‍ത്താ സമ്മേളനത്തില്‍ പി ജെ ബിനേഷ് (സംസ്ഥാന സെക്രട്ടറി),ടി രാജന്‍ (ജില്ലാ സെക്രട്ടറി),എ ഇ സതീഷ് ബാബു (ജില്ലാ പ്രസ്ഡന്റ്),വി എ ദേവകി (സംസ്ഥാന കമ്മറ്റി അംഗം) എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *