കരിയര്‍ ദിനം ആചരിച്ചു
കല്‍പ്പറ്റ: കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന കരിയര്‍ ദിനാചരണം പ്രിന്‍സിപ്പാള്‍ വിവേകാനന്ദന് എം ഉദ്ഘാടനം ചെയ്തു.കരിയര്‍ ഗൈഡ് പ്രസാദ് കെ കരിയര്‍ ദിന സന്ദേശം നല്കി.കരിയര്‍ എക്സ്പേര്‍ട്ട് പി.പി അജിത്, സൗഹൃദ കോര്‍ഡിനേറ്റര്‍ കെ.ഷാജി, കൊമേഴ്സ് വിദ്യാര്‍ത്ഥിനി ആയിഷ ഹനാന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്.കെ.എം ജെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എസ്.സി സ്പേസ് സയന്‍സില്‍ ഒന്നാ റാങ്ക് നേടുകയും ചെയ്ത കെ. എസ്.അശ്വിനെ ആദരിച്ചു.
രണ്ടാം വര്‍ഷ കൊമേഴ്സ് വിദ്യാര്‍ഥി മുഹമ്മദ് ഷഹല്‍ സ്വാഗതം ആശംസിച്ചു. കരിയര്‍ എഫ് എം വഴി എല്ലാ വിദ്യാര്‍ത്ഥികളിലും കരിയര്‍ പ്ലാനിങ്ങ് എന്ന ആശയം എത്തിച്ചു. അദ്ധ്യാപകര്‍ അവരവരുടെ വിഷയങ്ങളിലെ കരിയര്‍ സാധ്യതകളെക്കുറിച്ച് ക്ലാസ്സ് എടുത്തു.





Leave a Reply