പുസ്തക മധുരം പദ്ധതി ഉദ്ഘാടനം ചെയ്തു
കരിങ്ങാരി ഗവ.യു.പി.സ്‌കൂളില്‍ പുസ്തക മധുരം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമീന്‍ പി.കെ ഉദ്ഘാടനം ചെയ്തു.ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ മിഠായിക്ക് പകരം സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകമോ, അതിന്റെ വിലയോ നല്‍കുന്ന പദ്ധതിയാണ് പുസ്തക മധുരം. മാസാവസാനം ജന്മദിനമാഘോഷിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് സമ്മാനം നല്‍കിയും ബെര്‍ത്ത് ഡേ തൊപ്പിയണിയിച്ചും അനുമോദിക്കും.
വിദ്യാര്‍ഥികളില്‍ വായനയോടും, പുസ്തകങ്ങളോടും താല്‍പര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകും.പി.ടി.എ ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. പി. ടി എ പ്രസിഡണ്ട് അബ്ദുല്ല കമ്പ, വൈസ് പ്രസിഡണ്ട് മഹേഷ് എം.പി.ടി.എ പ്രസിഡണ്ട് അശ്വിനി, വൈസ് പ്രസിഡണ്ട് രുതി എസ്.എം.സി ചെയര്‍മാന്‍ നാസര്‍ .എസ് വൈസ് ചെയര്‍മാന്‍ റഷീദ് കാരപ്പറമ്പന്‍ എന്നിവരെ തിരഞ്ഞെടുത്തു.നാസര്‍ എസ് അധ്യക്ഷനായി.ബാലന്‍ പുത്തൂര്‍, സിന്ധു കെ എം ,ബെഞ്ചമിന്‍ മോളോയിസ് എന്നിവര്‍ പ്രസംഗിച്ചു.പ്രധാനാധ്യാപകന്‍ ജോണ്‍സണ്‍ എം എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി കെ നന്ദിയും പറഞ്ഞു.





Leave a Reply