ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരം വേണം: കെപിസിസി സംസ്‌ക്കാര സാഹിതി
കല്‍പ്പറ്റ: ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ പി സി സി സംസ്‌ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കലാഭവന്‍ നവാസിന്റെയും പ്രൊഫസര്‍ എംകെ സാനുമാഷുടെയും നിര്യാണത്തില്‍ യോഗം അനുശോചിച്ചു.പ്രസിഡന്റ് സുരേഷ് ബാബു വാളല്‍ അധ്യക്ഷനായി.സുന്ദര്‍രാജ് എടപ്പെട്ടി, ആയിഷപളളിയാലില്‍, വിനോദ് തോട്ടത്തില്‍,വന്ദന ഷാജു,പ്രഭാകരന്‍ സി എസ്,ഗിരിജ സതീഷ്,ശ്രീജ ബാബു,ബെന്നി വട്ടപ്പറമ്പില്‍,എന്‍ അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
ചുരം നവീകരണവും ചുരത്തിലെ ഗതാഗത നിയന്ത്രണവും ജലരേഖയായി മാറുകയാണ്.വാഹനങ്ങള്‍ കുടുങ്ങിയാല്‍ മാറ്റാന്‍ സംവിധാനമുണ്ടാകുമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടക്കുന്നില്ല. ദീര്‍ഘദൂര യാത്രക്കാരും പരീക്ഷകള്‍ക്കും ജോലിക്കുമായി ചുരമിറങ്ങുന്നവരും ഉദ്ദേശിച്ച സമയത്ത് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാതെ വലയുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. രണ്ടു ജില്ലകളിലെയും കളക്ടര്‍മാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.




Leave a Reply