November 9, 2026

ആദ്യാവസാനം ആധിപത്യം; വയനാട് സ്കൂൾ കായികമേളയിൽ ബത്തേരിക്ക് കിരീടം

0
WhatsApp Image 2026-10-09 at 6.23.12 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കിരീടം ചൂടി ബത്തേരി ഉപജില്ല. 390 പോയിന്റ് നേടിയാണ് ബത്തേരി ചാമ്പ്യന്മാരായത്. 318 പോയിന്റുമായി മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തും 157 പോയിന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തുമെത്തി. കായികമേളയുടെ ആദ്യദിനം മുതൽ അവസാനദിനം വരെ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ബത്തേരി കിരീടം സ്വന്തമാക്കിയത്.

സ്കൂൾ തലത്തിൽ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ്. മീനങ്ങാടി ഒന്നാം സ്ഥാനം നേടി. 112 പോയിന്റുമായി എസ്.സി.എച്ച്.എസ്.എസ്. പയ്യമ്പള്ളി രണ്ടാം സ്ഥാനത്തും 100 പോയിന്റുമായി ജി.എച്ച്.എസ്.എസ്. ആനപ്പാറ മൂന്നാം സ്ഥാനത്തുമെത്തി.

വ്യക്തിഗത വിഭാഗങ്ങളിൽ സബ് ജൂനിയർ ആൺകുട്ടികളിൽ ജി.എച്ച്.എസ്.എസ്. ആനപ്പാറയിലെ അകിലാഷ് ആർ. ആറും പെൺകുട്ടികളിൽ ജി.എച്ച്.എസ്.എസ്. മീനങ്ങാടിയിലെ ദേവശ്രീയും ജേതാക്കളായി. ജൂനിയർ ആൺകുട്ടികളിൽ ജി.എച്ച്.എസ്. വരംമ്പറ്റയിലെ അഭിനവ് കെ.എസ്. ഒന്നാം സ്ഥാനം നേടി. ജൂനിയർ പെൺകുട്ടികളിൽ ജി.എച്ച്.എസ്.എസ്. മീനങ്ങാടിയിലെ ഹെൽന മരിയയാണ് വിജയി.

സീനിയർ ആൺകുട്ടികളിൽ സി.എസ്.എച്ച്. വയനാടിലെ മുഹമ്മദ് അമൽഷാൻ കെ.എസ്. ജേതാവായപ്പോൾ പെൺകുട്ടികളിൽ ജി.എച്ച്.എസ്.എസ്. മീനങ്ങാടിയിലെ ഫിദ ഫാത്തിമ ഒന്നാം സ്ഥാനം നേടി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *