October 8, 2026

കെ.എസ്.ഇ.ബി ജീവനക്കാരെ ബലിയാടാക്കുന്നതില്‍ പ്രതിക്ഷേധിച്ചു

0
site-psd-59
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കൊല്ലം തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈദ്യുതാഘാറ്റമേറ്റ് മരണപ്പെട്ട അപകടത്തിന്റെ പേരില്‍ നിരപരാധിയായ ഓവര്‍സിയര്‍ ബിജുവിനെ അന്യായമായി സസ്‌പെന്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ച്, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) പ്രതിഷേധ ദിനം ആചരിച്ചു.
വൈദ്യുതി ബോഡിന്റെ ഡിവിഷന്‍ ഓഫീസുകളുടെ മുമ്പില്‍ പ്രതിക്ഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി.മാനന്തവാടിയില്‍ ജില്ലാ സെക്രട്ടറി എം.എം ബോബിന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ഒ.വി ബാബു,ജെസ്ലിന്‍ കര്യാക്കോസ്,എ ഉമ്മര്‍,ടിഎം ഷമീര്‍,എം കെ മോഹന്‍ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

വൈദ്യുതി സാമഗ്രികളുടെ നിലവാര തകര്‍ച്ചയും കാലപ്പഴക്കവും, പ്രകൃതി ക്ഷോഭവും, പൊതുജനങ്ങളുടെ അനാസ്ഥ മൂലവും ഉണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം പോലും ജീവനക്കാരുടെ തലയില്‍ കെട്ടി വെച്ച് ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള സര്‍ക്കാരിന്റെയും ബോര്‍ഡ് മാനേജ്‌മെന്റിന്റെയും നടപടികള്‍ക്കെതിരെ വൈദ്യുതി ബോഡിന്റെ ഡിവിഷന്‍ ഓഫീസുകളുടെ മുമ്പില്‍ പ്രതിക്ഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഴകി ദ്രവിച്ച കമ്പിയും പോസ്റ്റും മാറ്റി ഇന്‍സുലേഷനുള്ള കേബിളുകളും പുതിയ പോസ്റ്റുകളും സ്ഥാപിക്കാതെ വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാനാകില്ല. വൈദ്യുതി ലൈനുകളില്‍ അറ്റകുറ്റപണി നടത്തേണ്ട ജീവനക്കാരുടെ നൂറിലധികം തസ്തികള്‍ ജില്ലയില്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. സംസ്ഥാനത്ത് പതിനായിരത്തോളം തസ്തികള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ദിവസേന നടക്കേണ്ട അറ്റകുറ്റപണികള്‍ പോലും പല സ്ഥലങ്ങളിലും വര്‍ഷങ്ങളായി നടക്കുന്നില്ല.കാലവര്‍ഷ കെടുതികള്‍ മൂലം തകരാറിലായ വൈദ്യുതി ലൈനുകള്‍ സമയബന്ധിതമായി പുനസ്ഥാപിക്കുന്നതിന് രാപകല്‍ അധ്വാനിക്കുന്ന ജീവനക്കാരെ അകാരണമായി പീഡിപ്പിക്കുന്ന നടപടിയില്‍ നിന്നും കെഎസ്ഇപിഎല്‍ മാനേജ്‌മെന്റ് പിന്‍മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *