April 17, 2026

ലോക മുലയൂട്ടൽ വാരാചരണം: തരിയോട് പഞ്ചായത്തിൽ സെമിനാർ സംഘടിപ്പിച്ചു

0
IMG_20250808_181951
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: മുലയൂട്ടലിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് തരിയോട് പഞ്ചായത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിച്ചു. ഓഗസ്റ്റ് 1 മുതൽ 7 വരെയാണ് ലോക മുലയൂട്ടൽ വാരം ആചരിക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു.

 

നല്ല ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഏറ്റവും ചിലവ് കുറഞ്ഞതും ഫലപ്രദവുമായ മാർഗങ്ങളിലൊന്നാണ് മുലയൂട്ടൽ എന്ന് ജെ.പി.എച്ച്.എൻ. മൈമൂന ആക്കൻ ക്ലാസെടുത്തു. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസുകളും മുലയൂട്ടുന്ന അമ്മമാർക്കായി ക്വിസ് മത്സരവും നടന്നു. ‘മുലയൂട്ടലിന് മുൻഗണന നൽകുക, സുസ്ഥിര പിന്തുണ സംവിധാനം സൃഷ്ടിക്കുക’ എന്നതാണ് ഈ വർഷത്തെ മുലയൂട്ടൽ വാരാചരണത്തിന്റെ സന്ദേശം.

 

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുന നവീൻ, ബീന റോബിൻസൺ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധ പുലിക്കോട് സ്വാഗതവും ഐ.സി.ഡി.എസ്. സൂപ്പർവൈസർ ജിഷ എൻ.ജി. നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *