June 17, 2026

തൃക്കടീരി പി.ടി.എം. സ്കൂളിന്റെ ‘കനിവ്’ കൂട്ടായ്മ വയനാട് ദുരന്തബാധിതർക്ക് സഹായമെത്തിക്കും

0
IMG_20250809_211546
By ന്യൂസ് വയനാട് ബ്യൂറോ

പാലക്കാട് ജില്ലയിലെ തൃക്കടീരി പി.ടി.എം. ഹയർ സെക്കൻ്ററി സ്കൂളിൽ ഇരുപത് വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ജീവകാരുണ്യ പദ്ധതിയാണ്

‘കനിവ് ‘.
വിദ്യാർത്ഥികളും ജീവനക്കാരും ചേർന്നുള്ള ഈ കൂട്ടായ്മ വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുക ഉന്നത പഠനം നടത്തുന്ന , തെരഞ്ഞെടുക്കപ്പെട്ട 15 വിദ്യാർത്ഥികൾക്ക് കൈമാറുന്നു.
മേപ്പാടിയിൽ പാരിസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നാളെ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങ് കൽപ്പറ്റ എം.എൽ. എ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും . മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബാബു അധ്യക്ഷത വഹിക്കും .സ്കൂൾ
പ്രധാനാധ്യാപിക എം വി സുധ ഉൾപ്പെടെയുള്ള സ്കൂൾ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *