June 18, 2026

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ‘നാളത്തെ പുല്‍പ്പള്ളി’ വികസന ശില്‍പ്പശാല നടത്തി

0
site-psd-137
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന ‘നാളത്തെ പഞ്ചായത്ത്’ ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കല്‍ പരിപാടിയുടെ ഭാഗമായി പുല്‍പ്പള്ളി മേഖല വികസന ശില്പശാല സംഘടിപ്പിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ വികസന ഉപസമിതി കണ്‍വീനര്‍ എം.എം. ടോമി മാസ്റ്റര്‍, ജനകീയ സൂത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന്, ജില്ലാ റിസോഴ്സ് പേഴ്‌സണ്‍ ഒ.കെ. പീറ്റര്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

കൃഷി, മണ്ണ്-ജല സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്ത നിവാരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചര്‍ച്ചകള്‍ നടന്നത്.

വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ജനകീയ മാനിഫെസ്റ്റോ ഒക്ടോബര്‍ രണ്ടിന് പുല്‍പ്പള്ളിയില്‍ നടക്കുന്ന വികസന ജനസഭയില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. പോള്‍, ഗ്രാമപഞ്ചായത്ത് അംഗം ഉഷാ ബേബി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശില്പശാലയില്‍ പരിഷത്ത് മേഖല പ്രസിഡന്റ് സി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി റജി കെ.എം. സ്വാഗതവും യൂണിറ്റ് സെക്രട്ടറി സമിതില്‍ സ്‌കറിയ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *