April 16, 2026

പള്‍സ് എമര്‍ജന്‍സി ടീമിനെ ആദരിച്ചു

0
site-psd-181
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ:ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് വയനാട് ജില്ലാ കമ്മറ്റി പള്‍സ് എമര്‍ജന്‍സി ടീം വെണ്ണിയോട് യൂണിറ്റിന് യൂണിഫോം വിതരണം ചെയ്തു.ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് ജില്ലാ പ്രസിഡണ്ട് നയീം തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ യൂണിറ്റ് പ്രസിഡണ്ട് മന്‍സൂര്‍ പൊയില്‍ അദ്ധ്യക്ഷനായി.യൂണിഫോം വിതരണം മമ്മൂട്ടി അഞ്ചുകുന്ന് നിര്‍വ്വഹിച്ചു. ഗഫൂര്‍ വെണ്ണിയോട്,സലിം കല്‍പ്പറ്റ, വി. മോഹനന്‍, സരിത വസ്തിക്കുന്ന്, ജാഫര്‍ വാളല്‍,ബി.ജു എം. ജെ പ്രസംഗിച്ചു.

ദുരന്തകാലങ്ങളില്‍ ജീവന്‍ മറന്ന് റെസ്‌ക്യൂ ചെയ്യുന്ന ടീം അംഗങ്ങളില്‍ എല്ലാവരും സാധാരണക്കാരായ കൂലിവേലക്കാരാണ്.സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ത്യാഗപൂര്‍ണ്ണമായ ഒട്ടേറെ പ്രവൃത്തികള്‍ ചെയ്യുന്ന വെണ്ണിയോട് ടീമിനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ 79- ആം സ്വാതന്ത്ര്യദിനത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *