സ്വാതന്ത്ര്യത്തിന്റെ വര്‍ത്തമാനം സെമിനാര്‍ നടത്തി
മാനന്തവാടി: ഒഴക്കോടി നാഷണല്‍ വായനശാലയില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ലൈബ്രറി കൗണ്‍സില്‍ എല്ലാ ഗ്രന്ഥശാലകള്‍ക്കും നല്‍കിയ നിര്‍ദേശാനുസരണം സ്വാതന്ത്ര്യത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് മുസ്തഫ ദ്വാരക വിഷയം അവതരിപ്പിച്ചു.പ്രാദേശിക സംഘടനാ വ്യക്തി പ്രാതിനിത്യങ്ങള്‍ എന്ന നിലക്ക് സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ.എ.എന്‍.ജവഹര്‍ ,കെ.വാരിജാക്ഷന്‍, സുമ രാമന്‍, ജോസഫ് കളപ്പുര, ഷാന്റോലാല്‍, ഷോബിന്‍ സി. ജോണി എന്നിവര്‍ സംസാരിച്ചു.
കെ.എം.മത്തായി മാസ്റ്റര്‍ മോഡറേറ്ററായി.രാജേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സമകാലീന ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ ആശങ്കാജനകമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.





Leave a Reply